മറയൂര്‍ ഫോറസ്റ് സ്റേഷനില്‍ കസ്റഡിമരണം
മറയൂര്‍: വനം വകുപ്പധികൃതര്‍ കസ്റഡിയിലെടുത്തയാള്‍ മറയൂര്‍ ഫോറസ്റ് സ്റഷനില്‍ മരിച്ചു.
മറയൂരിലെ ചന്ദനമോഷണവുമായി ബന്ധപ്പെട്ട് വനംവകുപ്പുദ്യോഗസ്ഥര്‍ വ്യാഴാഴ്ച കസ്റഡിയിലെടുത്ത തൊടുപുഴ-കാളിയാര്‍ സ്വദേശി വടക്കേക്കുന്നേല്‍ ബാബു തോമസ്(31) ആണ് സ്റേഷനില്‍ വച്ച് മരിച്ചത്.
ബാബു ചോദ്യം ചെയ്യലിനിടയില്‍ സ്റേഷനില്‍ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് മൂന്നാര്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയില്‍ മരിക്കുകയുമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചനിലയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത് . ജഡം മൂന്നാറിലെ ടാറ്റാ ടീ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ ചന്ദനമോഷ്ടാവ് പിടിയിലായതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയ ഫോറസ്റ് ഉദ്യോഗസ്ഥര്‍ ചന്ദനം വില്‍ക്കാനെന്ന വ്യാജേന ബാബു ഉള്‍പ്പെട്ട സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു.
കാട്ടില്‍ വേഷംമാറിയെത്തിയ ഫോറസ്റ് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ മറ്റുരണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ബാബുവിനൊപ്പം പിടിയിലായ അന്തോണി, ചിദംബരം, ഗോപന്‍ എന്നിവര്‍ ഫോറസ്റ് ഉദ്യോഗസ്ഥരുടെ കസ്റഡിയിലാണ്.












Click it and Unblock the Notifications