ഡിഎംകെ ഉപരോധത്തിനെതിരെ കുമളിയില്‍ ഹര്‍ത്താല്‍
ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രതിഷേധിച്ച് ഡിഎംകെ പ്രവര്‍ത്തകര്‍ കേരളത്തിലേയ്ക്കുള്ള റോഡുകള്‍ ഉപരോധിച്ചതില്‍ പ്രതിഷേധിച്ച് കുമളിയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു.
ഹര്‍ത്താലിന്റെ ഭാഗമായി വിവിധരാഷ്ട്രീയ പാര്‍ട്ടികളും വ്യാപാരി വ്യവസായി സംഘടനകളും കുമളിയില്‍ പ്രകടനങ്ങള്‍ നടത്തി. വ്യാപാരസ്ഥാപനങ്ങളെല്ലാം പൂര്‍ണമായി അടഞ്ഞു കിടക്കുകയാണ്.
നാട്ടുകാര്‍ ചേര്‍ന്ന് തമിഴ്നാട്ടിലേക്കുള്ള ബസുകള്‍ തടഞ്ഞിട്ടുണ്ട്. ഇവിടത്തെ അതിര്‍ത്തിയില്‍ ഇരുസംസ്ഥാനങ്ങളിലെയും വാഹനങ്ങള്‍ തടഞ്ഞിട്ടിരിക്കുകയാണ്.
ദേശീയപാതയ്ക്ക് പുറമേ കമ്പംമേട്, മറയൂര്‍, ഉടുമല്‍പേട്ട എന്നീ റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ചില വാഹനങ്ങളുടെ ചില്ലുകള്‍ സമരാനുകൂലികള്‍ തകര്‍ത്തു.
മുല്ലപ്പെരിയാറില്‍ നാവികസേന പരിശോധന നടത്തിയതില്‍ പ്രതിഷേധിച്ച് ഡിഎംകെ പ്രവര്‍ത്തകര്‍ നടത്തുന്ന ഉപരോധ സമരം മൂലം ഇടുക്കി ജില്ല വഴി കേരളത്തിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
കുമളി വഴി കടന്ന് പോകുന്ന കൊല്ലം - തേനി ദേശീയ പാത 220 ഉള്‍പ്പടെ പ്രധാന റോഡുകളെല്ലാം ഡിഎംകെ ഉപരോധിച്ചിട്ടുണ്ട്.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലയിലേക്കുള്ള അയ്യപ്പ ഭക്തന്മാരുള്‍പ്പടെയുള്ളവരെ ഉപരോധം ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications