കോളയ്ക്കും പെപ്സിയ്ക്കുമെതിരെ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ലഘുപാനീയ കമ്പനികളായ പെപ്സിയ്ക്കും കൊക്കക്കോളയ്ക്കുമെതിരെ സംസ്ഥാന ആരോഗ്യവകുപ്പ് കേസ് ഫയല്‍ ചെയ്തു.
ഈ കമ്പനികള്‍ പുറത്തിറക്കുന്ന പാനീയങ്ങളില്‍ കീടനാശിനിയുടെ അംശം കലര്‍ന്നിട്ടുണ്ടെന്ന ആരോഗ്യവകുപ്പിന്റെ വിജിലന്‍സ് വിഭാഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേസ് നല്‍കിയിരിക്കുന്നത്.
ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് നിരോധിക്കുന്നതിനുള്ള നിമയത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.
തിരുവനന്തപുരത്തെ കോടതികളില്‍ രണ്ടുകമ്പനികളുടെയും ഡയറക്ടര്‍മാര്‍ക്കെതിരെ വ്യത്യസ്തകേസുകളാണ് ആരോഗ്യവകുപ്പ് രജിസ്റര്‍ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications