Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: പരമാധികാരത്തെ ചോദ്യംചെയ്യാനനുവദിക്കില്ല

കൊല്ലം: മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്‍ സംസ്ഥാനമെന്ന നിലയ്ക്കുള്ള കേരളത്തിന്റെ പരമാധികാരത്തെ ചോദ്യംചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

വ്യാഴാഴ്ച അണക്കെട്ടില്‍ നാവികസേനാ സംഘത്തെക്കൊണ്ട് പരിശോധന നടത്തിച്ചതിനെതിരെ കരുണാനിധി കേന്ദ്രത്തിനു കത്തയച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുല്ലപ്പെരിായര്‍ നദീജലത്തര്‍ക്കവുമായി ബന്ധപ്പെട്ട് തീര്‍ത്തും പ്രകോപനപരമായ തീരുമാനങ്ങളാണ് തമിഴ്നാട് കൈക്കൊള്ളുന്നതെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രനും അഭിപ്രായപ്പെട്ടു.

തമിഴ്നാട് മുഖ്യമന്ത്രി കേന്ദ്രത്തിന് സന്ദേശം നല്‍കിയതിനെത്തുടര്‍ന്ന് നാവികസേനയുടെ പരിശോധന നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രം കേരളത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിയും ജലവിഭമന്ത്രിയും സിപിഎം ജില്ലാകമ്മറ്റി ഓഫീസില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കേന്ദ്രം ആവശ്യപ്പെട്ടതുപ്രകാരം അണക്കെട്ടിലെ പരിശോധന നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

നാവികസേനയോട് അണക്കെട്ട് പരിശോധിക്കാന്‍ ആവശ്യപ്പെട്ട കാര്യം സര്‍ക്കാര്‍ തമിഴ്നാടിനെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനം പരാതി നല്‍കിയാല്‍ ചില പ്രധാനമന്ത്രിമാര്‍ പേടിച്ചേയ്ക്കുമെന്നും കേരളത്തെ പേടിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്നത്തിലൂടെ കേരളത്തിലെ ആയിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ കൊണ്ടാണ് തമിഴ്നാട് കളിക്കുന്നത്.

110 വര്‍ഷങ്ങള്‍ക്കുമുമ്പ് ചുണ്ണാമ്പുപയോഗിച്ച് പണിത അണക്കെട്ടിന്റെ അവസ്ഥ സുരക്ഷിതമല്ല. മുന്‍ സര്‍ക്കാര്‍ ഈ പ്രശ്നം കൈകാര്യം ചെയ്തരീതി ശരിയല്ലാത്തതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തത്.

ഇപ്പോഴത്തേത് ജന്മിയും പാട്ടക്കാരനും തമ്മിലുള്ള പ്രശ്നമാണ്. വിഷയം കോടതിയില്‍ എത്താന്‍ പാടില്ലായിരുന്നു. മുല്ലപ്പെരിയാറടക്കമുള്ള എല്ലാ നദീജലപ്രശ്നങ്ങളും സംസ്ഥാനങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശമുണ്ട്. തമിഴ്നാട് ചര്‍ച്ചയില്‍ നിന്നും പിന്മാറുമെന്ന ഭയം കേരളത്തിനില്ല-മുഖ്യമന്ത്രി പറഞ്ഞു.

ഉപരോധം പോലുള്ള നടപടികള്‍ പ്രശ്നപരിഹാരമല്ലെന്നും വിശദമായ ചര്‍ച്ചയ്ക്കുവേണ്ട തുടര്‍തീരുമാനമുണ്ടാകുമെന്നും മന്ത്രി പ്രേമചന്ദ്രനും അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+