ഗുജറാത്തില്‍ തീവണ്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു
ബറോഡ: റെയില്‍വേ കരാര്‍ തൊഴിലാളികളായ രണ്ട് മലയാളികള്‍ ഗുജറാത്തില്‍ തീവണ്ടിയിടിച്ച് മരിച്ചു.
മലപ്പുറം സ്വദേശികളായ ബഷീര്‍, നിസാര്‍ എന്നിവരാണ് മരിച്ചത് . ബില്ലിമോറ റയില്‍വേസ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്.
ട്രാക്കില്‍ ജോലിചെയ്യുന്നതിനിടയില്‍ ഇവരെ മുംബൈയില്‍ നിന്നും രാജസ്ഥാനിലെ ബിക്കാനീറിലേയ്ക്ക് പോവുകയായിരുന്ന തീവണ്ടി ഇടിക്കുകയായിരുന്നു.












Click it and Unblock the Notifications