Get Updates
Get notified of breaking news, exclusive insights, and must-see stories!

റാഗിംഗ് തടയാന്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് തടയുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ഇത്തരം പ്രശ്നങ്ങളില്‍ ആരോപിതരാവുന്നവര്‍ക്കെതിരെ രണ്ടുവര്‍ഷത്തിന് മുകളില്‍ തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണമെന്നാണ് നിര്‍ദേശം.

സ്ഥാപനത്തിനകത്തു വച്ചോ പുറത്തു വച്ചോ റാഗിംഗിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നവരെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുകയും മൂന്ന് വര്‍ഷത്തേയ്ക്ക് മറ്റ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യും.

ഇത്തരം സംഭവങ്ങള്‍ ഉണ്ടായി പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്തിയാല്‍ ഇത്തരക്കാര്‍ക്കെതിരെ ഏഴു ദിവസത്തിനുള്ളില്‍ സ്ഥാപനഅധികൃതര്‍ നടപടികളെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. തുടര്‍ന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം തൊട്ടടുത്ത പൊലീസ് സ്റേഷനില്‍ കേസ് രജിസ്റര്‍ ചെയ്യുകയോ മറ്റ് തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്യണം.

ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ് തുടരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതെന്ന് സര്‍ക്കാര്‍ ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+