ദേവസ്വത്തെ രക്ഷിക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: താന്‍ അയ്യപ്പവിഗ്രഹത്തില്‍ തൊട്ടുവെന്ന കന്നഡ നടി ജയമാലയുടെ വെളിപ്പെടുത്തിലുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ദേവസ്വം അധികൃതര്‍ക്ക് പങ്കുണ്ടെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനം അന്തിമ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് ഒഴിവാക്കി.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും അംഗങ്ങള്‍ക്കും ജ്യോത്സ്യന്‍ ഉണ്ണികൃഷ്ണ പണിക്കര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് നേരത്തെ ക്രൈംബ്രാഞ്ച് എസ് പി രാമചന്ദ്രന്‍ നായര്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ബോര്‍ഡ് അധികൃതരും ഉണ്ണികൃഷ്ണ പണിക്കരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന ശബരിമലയുടെ യശ്ശസ്സിന് കളങ്കം വരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ക്രൈംബ്രാഞ്ച് എസ്.പി.രാമചന്ദ്രന്‍നായരുടെ അന്വേഷണത്തിലെ പല നിഗമനങ്ങളും ഒഴിവാക്കിയാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ജയമാലയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഉണ്ണികൃഷ്ണ പണിക്കരുടെ ഗൂഢാലോചനയാണെന്നാണ് ക്രൈംബ്രാഞ്ച് സര്‍ക്കാരിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്.
ഗൂഢാലോചനയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും അംഗങ്ങള്‍ക്കുമുള്ള പങ്കിനെ കുറിച്ച് എസ് പി രാമചന്ദ്രന്‍ നായരുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ ഈ പരാമര്‍ശങ്ങളെല്ലാം ഒഴിവാക്കി ഗൂഢാലോചനയില്‍ ഉണ്ണിക്കൃഷ്ണ പണിക്കര്‍ മാത്രമാണ് കുറ്റക്കാരനെന്നാണ് അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്.












Click it and Unblock the Notifications