ബിഷപ്പിനെ അപമാനിച്ചത് ഉമ്മന്‍ചാണ്ടി: ബേബി
തിരുവമ്പാടി: ക്രൈസ്തവ ബിഷപ്പുമാരെ താന്‍ അപമാനിച്ചിട്ടില്ലെന്നും ബിഷപ്പിനെ അപമാനിച്ചത് ഉമ്മന്‍ചാണ്ടിയാണെന്നും വിദ്യാഭ്യാസമന്ത്രി എം.എ.ബേബി.
താന്‍ ബിഷപ്പുമാരെ അപമാനിച്ചുവെന്ന യുഡിഎഫിന്റെ പ്രചാരണം തിരുവമ്പാടിയില്‍ വിലപ്പോവില്ല. വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കെതിരെ നടത്തിയ വിമര്‍ശനത്തില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും ബേബി പറഞ്ഞു.
മുഖ്യമന്ത്രിയായിരിക്കെ ബിഷപ്പ് നേരില്‍ കണ്ട് തന്നോട് പറഞ്ഞ കാര്യം പറഞ്ഞിട്ടില്ലെന്ന് കോടതിയില്‍ പറഞ്ഞ ഉമ്മന്‍ചാണ്ടിയാണ് യഥാര്‍ത്ഥത്തില്‍ ബിഷപ്പുമാരെ അപമാനിച്ചത്. ബിഷപ്പുമാരെ അപമാനിച്ച ഉമ്മന്‍ചാണ്ടിയ്ക്കെതിരെ ക്രൈസ്തവ മതന്യൂനപക്ഷം തിരിഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്തായി ചാക്കോ വന്‍ഭൂരിപക്ഷത്തോടെ തിരുവമ്പാടിയില്‍ നിന്ന് ജയിച്ചതെന്നും ബേബി പറഞ്ഞു.












Click it and Unblock the Notifications