കേരളത്തിനെതിരെ ഫോര്‍വേഡ് ബ്ലോക്ക്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നം വഷളായതില്‍ കേരളത്തിലെ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ നേതാവ് ദേവരാജന്‍ ആവശ്യപ്പെട്ടു.
സുപ്രിം കോടതിയിലും ബന്ധപ്പെട്ട ട്രിബ്യൂണലുകളിലും കേരളത്തിന്റെ നിലപാട് ശരിയായി ഉന്നയിക്കപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്ന് ദേവരാജന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാടിനെ പോലെ കേരളവും ചിലപ്പോഴൊക്കെ പ്രകോപനപരമായ നിലപാട് കൈകൊണ്ടിട്ടുണ്ടെന്നും ദേവരാജന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications