എന്‍സിപി പ്രശ്നം: തീരുമാനം ഉപതിരഞ്ഞെടുപ്പിന് ശേഷമെന്ന് പിണറായി
കോഴിക്കോട്: എന്‍സിപി ഇടതുമുന്നണിയില്‍ നിലനിര്‍ത്തുന്ന കാര്യം തിരുവമ്പാടി ഉപതിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി ഇടതുമുന്നണി യോഗം ചേരാന്‍ വേണ്ടത്രസമയം ഇല്ലാത്തതുകൊണ്ടാണ് തിരഞ്ഞെടുപ്പിന് ശേഷം യോഗം ചേര്‍ന് തീര്‍പ്പുകല്‍പ്പിക്കാമെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച കോഴിക്കോട്ട് നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എല്‍ഡിഎഫിനൊപ്പം വേദി പങ്കിടാതെ സ്വന്തം നിലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള എന്‍സിപി തീരുമാനം സിപിഎം സ്ഥാനാര്‍ത്ഥിയെ ഒരു തരത്തിലും ബാധിക്കില്ല-അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications