Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: അപ്പമുണ്ടാക്കാന്‍ പുതിയ യൂണിറ്റ്

പത്തനംതിട്ട: ശബരിമലയില്‍ ഭക്തര്‍ക്ക് വഴിപാട് പ്രസാദമായി നല്‍കിവരുന്ന ഉണ്ണിയപ്പത്തിന്റെയും അരവണയുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ദേവസ്വം ബോര്‍ഡ് അടിയന്തരനടപടി സ്വീകരിച്ചതായി ബോര്‍ഡ് അംഗം പുനലൂര്‍ മധു അറിയിച്ചു.

ഉണ്ണിയപ്പം നിര്‍മ്മിക്കാനുള്ള അപ്പക്കാരയയിലെ നെയ്യില്‍ പ്രാണികല്‍ ചത്തുകിടക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശുചിത്വം ഉറപ്പുവരുത്താനായി ബോര്‍ഡ് നടപടി കൈക്കൊണ്ടത്.

അടുത്ത തീര്‍ത്ഥാടനക്കാലമാകുമ്പോഴേയ്ക്കും പാണ്ടിത്താവളത്ത് പുതിയ അപ്പം നിര്‍മ്മാണത്തിനും പാക്കിംഗിനുമായി പുതിയ കേന്ദ്രം സ്ഥാപിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

തീര്‍ത്ഥാടനക്കാലത്ത് ക്ഷേത്ര സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പൊലീസ് നിര്‍ദ്ദേശപ്രകാരം സ്കാനറുകള്‍ അടക്കം സുരക്ഷാ സംവിധാനം ഉറപ്പുവരുത്തുന്നതിനായുള്ള ഉപകരണങ്ങളും ബോര്‍ഡ് വാങ്ങിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് വന്നതിന്ശേഷംമാത്രമേ കൂടുതല്‍ ഉപകരണങ്ങള്‍ പൊലീസിന് നല്‍കുകയുള്ളുവെന്നും മധു വ്യക്തമാക്കി.

വെള്ളിയാഴ്ച ശബരിമലയില്‍ ശക്തമായ മഴ ലഭിച്ചതിനെത്തുടര്‍ന്ന് പമ്പയില്‍ കുളിക്കാനിറങ്ങുന്ന ഭക്തര്‍ക്ക് പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റ് എ.പി അറുമുഖം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പത്തില്‍ താഴെ ആളുകള്‍ സഞ്ചരിക്കുന്ന ചെറിയ വാഹനങ്ങള്‍ പമ്പയിലും ചക്കുപാലത്തും പത്തില്‍ കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുന്ന മിനി ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിലയ്ക്കലിലും നിര്‍ത്തിയിടണമെന്ന് സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ജോസ് ജോര്‍ജ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+