ലോറിയില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
തിരൂര്‍: മലപ്പുറം ജില്ലയിലെ തിരൂരില്‍ ലോറിയില്‍ ബൈക്കിടിച്ച് രണ്ടുയുവാക്കള്‍ മരിച്ചു. ശനിയാഴ്ച രാവിലെ എട്ടര മണിയോടെ തിരൂര്‍ മലപ്പുറം റോഡില്‍ പാന്‍ ബസാറിലാണ് അപകടം നടന്നത്.
ബൈക്കു യാത്രക്കാരായ യുവാക്കളാണ് മരിച്ചത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. ഇവരെ ഇതേവരെ തിരിച്ചറിഞ്ഞിട്ടില്ല. 22രണ്ട് വയസ്സുപ്രായം തോന്നിക്കുന്ന രണ്ടുപേരും മലപ്പുറം ജില്ലക്കാര്‍ തന്നെയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇവരുടെ കയ്യില്‍ നിന്നു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പൊലീസ് നടത്തിവരികയാണ്. അപകടത്തെത്തുടര്‍ന്ന് രണ്ടുപേരുടെയും മുഖം തിരിച്ചറിയാന്‍ കഴിയാത്തവിധം വികൃതമായിട്ടുണ്ട്.
ബൈക്ക് തിരൂരിലേയ്ക്കു വരികയായിരുന്ന ലോറിയുടെ ഡീസല്‍ ടാങ്കില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.












Click it and Unblock the Notifications