മലയാളി സൈനികന്‍ കശ്മീരില്‍ കൊല്ലപ്പെട്ടു
ജമ്മു: തീവ്രവാദികളുമായുള്ള ഏറ്റമുട്ടലില്‍ മലയാളി സൈനികന്‍ ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടു. കായംകുളം പ്രയാര്‍ വടക്ക് സരളാ നിവാസില്‍ സോണിയാണ് മരിച്ചത്.
ഇന്‍ഫെന്ററി ബെറ്റാലിയനില്‍ പെട്ട ലാന്‍സ് നായിക്കായിരുന്ന സോണി തെക്കന്‍ കശ്മീരില്‍ തീവ്രവാദികളുടെ ഒളിത്താവളത്തില്‍ സൈന്യം തിരച്ചില്‍ നടത്തുമ്പോഴുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. സോണിയുള്‍പ്പെടെ മൂന്ന് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രണ്ട് തീവ്രവാദികളും മരിച്ചു.
പുല്‍വാമ ജില്ലയിലെ നീല്‍ദോരാ ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരുമായി സൈനികര്‍ ഏറ്റുമുട്ടുകയായിരുന്നു.












Click it and Unblock the Notifications