രാജ്നാഥ്സിംഗ് വീണ്ടും ബിജെപി പ്രസിഡന്റ്
ദില്ലി: ബിജെപി ദേശീയ പ്രസിഡന്റായി രാജ്നാഥ്സിംഗിനെ വീണ്ടും തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാമതും ബിജെപി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ കാലാവധി 2008 വരെയാണ്.
കഴിഞ്ഞ വര്‍ഷം ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വര്‍ഷത്തേക്കാണ് രാജ്നാഥ്സിംഗ് നിയമിതനായിരുന്നത്.
ഞായറാഴ്ചത്തെ തിരഞ്ഞെടുപ്പിന് 12 മണി വരെയായിരുന്നു പത്രികാസമര്‍പ്പണത്തിന് സമയം അനുവദിച്ചിരുന്നത്. രാജ്നാഥ്സിംഗ് മാത്രമേ പത്രിക സമര്‍പ്പിച്ചുള്ളൂ. 15 ജോഡി പത്രികയാണ് അദ്ദേഹത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടത്. എ.ബി.വാജ്പേയിയും അദ്ദേഹത്തിനു വേണ്ടി പത്രിക സമര്‍പ്പിച്ചിരുന്നു.












Click it and Unblock the Notifications