ജയിക്കാന്‍ എന്‍സിപി പിന്തുണ വേണം: കരുണാകരന്‍
തിരുവനന്തപുരം: തിരുവമ്പാടി ഉപതെരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ പിന്തുണയില്ലാതെ ആര്‍ക്കും ജയിക്കാനാവില്ലെന്ന് കെ.കരുണാകരന്‍.
തിരുവമ്പാടിയില്‍ എന്‍സിപിയുടെ നിലപാട് കെ.മുരളീധരന്‍ പറഞ്ഞത് തന്നെയാണ്. തിരുവമ്പാടിയില്‍ തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് ഞങ്ങള്‍ സഹായിച്ചുവെന്ന് പരസ്യമായി പറഞ്ഞത് പോലെ തിരുവമ്പാടിയിലും പറയേണ്ടിവരും- കരുണാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐയുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ല. അവര്‍ ഉയര്‍ത്തുന്ന അപശബ്ദങ്ങള്‍ നല്ലതിനാണെന്ന് വിശ്വസിക്കുന്നു.
തിരഞ്ഞെടുപ്പിന് ശേഷം എന്‍.സി.പിക്ക് ഇടതുമുന്നണി പ്രവേശനം സാധ്യമാകുമോയെന്ന ചോദ്യത്തിന് എന്റെ കൂടെ ജനങ്ങളുണ്ടെന്നും അവര്‍ അംഗീകരിക്കുമെന്നുമായിരുന്നു മറുപടി.












Click it and Unblock the Notifications