കെഎസ്ടിപി: സിബിഐ അന്വേഷിക്കണമെന്ന് കൊടിക്കുന്നില്‍
തിരുവനന്തപുരം: കേരള സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ടിലെ (കെഎസ്ടിപി) ക്രമക്കേടുകളെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.
പദ്ധതി ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയുടെ ചീഫ് പ്രൊജക്ട് മാനേജര്‍ ലീ സി ബെന്നിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും അനേഷണത്തിന്റെ പരിധിയില്‍ വരണം. ബെന്നിന്റെ ആത്മഹത്യാകുറിപ്പില്‍ പൊതുമരാമത്ത് മന്ത്രി ടി.യു.കുരുവിളയുടെ പേരുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതും അന്വേഷിക്കണം.
ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതി പൂര്‍ത്തിയാക്കുന്നതിന് കാലതാമസം വരുത്തുന്നത് സംസ്ഥാനത്തിന്റെ അന്തസിന് കോട്ടമായിട്ടുണ്ട്. തന്റെ വകുപ്പിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന തരത്തിലാണ് ധനകാര്യമന്ത്രി തോമസ് ഐസക് പ്രസ്താവനകളിറക്കുന്നത്.
പുതിയ സംഭവവികാസങ്ങളോട് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പ്രതികരിച്ചിട്ടില്ലെന്നും കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications