മുല്ലപ്പെരിയാര്‍ ഡാമിന്റെ സംരക്ഷണത്തിന് കേന്ദ്രസേന
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംരക്ഷണത്തിന് കേന്ദ്ര റിസര്‍വ് സേനയെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്.
ഡിസംബര്‍ ആദ്യം മുതല്‍ കേന്ദ്ര റിസര്‍വ് സേനയ്ക്കായിരിക്കും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചുമതല. ഇപ്പോള്‍ അണക്കെട്ടിന്റെ സംരക്ഷണ ചുമതലയുള്ള കേരള പൊലീസ് തമിഴ്നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്ര സേനയെ നിയമിക്കണമെന്ന ആവശ്യം തമിഴ്നാട് ഉന്നയിച്ചത്. മുല്ലപ്പെരിയാറില്‍ നാവികസേന നടത്തിയ മുങ്ങല്‍ പരിശോധനയോട് എതിര്‍പ്പ് പ്രകടിപ്പിച്ച് തമിഴ്നാട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
മുല്ലപ്പെരിയാറില്‍ മുന്‍കൂര്‍ അനുമതി കൂടാതെ ആരെയും പ്രവേശിപ്പിക്കരുതെന്ന് ഉദ്യോസ്ഥര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ കേരള മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അണക്കെട്ട് സന്ദര്‍ശിക്കുകയുണ്ടായെന്നും ഇക്കാര്യത്തില്‍ കേരള പൊലീസ് പക്ഷപാതപരമായാണ് പെരുമാറിയതെന്നും തമിഴ്നാട് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജലനിരപ്പ് രേഖപ്പെടുത്താനായി തമിഴ്നാട് അണക്കെട്ടില്‍ സ്ഥാപിച്ച സ്കെയില്‍ കേരള പൊലീസ് എടുത്ത് മാറ്റിയതായും പരാതിയില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications