മുല്ലപ്പെരിയാര്‍: വിട്ടുവീഴ്ചയില്ലെന്ന് വി.എസ്
കൊല്ലം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ കൂടാന്‍ പാടില്ലെന്ന കാര്യത്തില്‍ കേരളം യാതൊരു വിട്ടുവീഴ്ചയ്ക്കും ഒരുമല്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.
പ്രശ്നത്തിന്റെ ഗൗരവം തമിഴ്നാടിനെ ബോധ്യപ്പെടുത്താന്‍ കേന്ദ്രം ഇടപെടണം. ഡാമിലെ ജലനിരപ്പ് കൂടിയാല്‍ അഞ്ച് ജില്ലകളിലെ 35 ലക്ഷം ജനങ്ങളുടെ ജീവനാണ് അപകടത്തിലാവുന്നത്.
ജലനിരപ്പ് 136 അടിയായി നിശ്ചയിക്കണമെന്ന ആവശ്യം 29ന് ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കേരളം ഉന്നയിക്കും. ഈ ചര്‍ച്ച അലസിപ്പിക്കാനായിരുന്നു തമിഴ്നാടിന്റെ പ്രകോപനം.
110 വര്‍ഷമായി തമിഴ്നാടിന് വെള്ളം കൊടുക്കുന്നതില്‍ കേരളം മുടക്കം വരുത്തിയിട്ടില്ല. തുച്ഛമായ തുക മാത്രമാണ് തമിഴ്നാട് നല്‍കുന്നത്. അതുതന്നെ 38 വര്‍ഷത്തെ കുടിശിക തമിഴ്നാട് നല്‍കാനുമുണ്ട്.
കേരളത്തിന് ഇത് ജനങ്ങളുടെ ജീവന്റെ പ്രശ്നമാണ്. കേന്ദ്ര ജലകമ്മിഷന്‍ 1976ല്‍ ഡാം സന്ദര്‍ശിച്ചതിനു ശേഷം നിര്‍ദേശിച്ചത് ജലനിരപ്പ് 136 അടിയില്‍ കൂടരുതെന്നാണ്. ഡാം സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശവും ഇതാണ്- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications