ശിരോവസ്ത്രം ധരിച്ചതിന് മുസ്ലിം അധ്യാപികയെ പിരിച്ചുവിട്ടു
ലണ്ടന്‍: സ്കൂളില്‍ ശിരോവസ്ത്രം നീക്കം ചെയ്യാന്‍ വിസമ്മതിച്ചതിന് ഇന്ത്യന്‍ വംശജയായ മുസ്ലിം അധ്യാപികയെ ലണ്ടനിലെ സ്കൂളില്‍ നിന്ന് പുറത്താക്കി.
അയ്ഷാ ആസ്മി(24)യെയാണ് പടിഞ്ഞാറന്‍ യോര്‍ക്ഷയറിലെ ഹെഡ്ഫീല്‍ഡ് ചര്‍ച്ച് ഒഫ് ഇംഗ്ലണ്ട് സ്കൂളില്‍ നിന്ന് പുറത്താക്കിയത്. നേരത്തെ സസ്പെന്റ് ചെയ്യപ്പെട്ട അയ്ഷാ ആസ്മിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
ഒക്ടോബറിലാണ് ആസ്മി സസ്പെന്റ് ചെയ്യപ്പെട്ടത്. ഈ സംഭവവും ശിരോവസ്ത്രം ധരിക്കുന്നതു സംബന്ധിച്ച് ലേബര്‍ നേതാവ് ജാക് സ്ട്രോ നടത്തിയ പ്രസ്താവനയും കഴിഞ്ഞ മാസം വിവാദം സൃഷ്ടിച്ചിരുന്നു. തന്റെ മണ്ഡലത്തില്‍ തന്നെ കാണുന്ന മുസ്ലിം സ്ത്രീകള്‍ ശിരോവസ്ത്രം നീക്കം ചെയ്യണമെന്നായിരുന്നു സ്ട്രോയുടെ പ്രസ്താവന.
കഴിഞ്ഞയാഴ്ച സ്കൂള്‍ അധികൃതരുടെ മുന്നില്‍ അസ്മി ഹാജരായിരുന്നു. അച്ചടക്കലംഘനം സംബന്ധിച്ച് വാദം കേള്‍ക്കാനായി ചേര്‍ന്ന സ്കൂള്‍ സമിതി ആസ്മിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയാണെന്ന് അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് കിട്ടിയതിനു ശേഷം അപ്പീല്‍ നല്‍കാനിരിക്കുകയാണ് ആസ്മി.












Click it and Unblock the Notifications