അഭിഷേകും ഐശ്വര്യയും കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ചു
വരാണസി: ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രമുള്‍പ്പെടെ പ്രമുഖ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് പൂജകള്‍ നടത്തി.
പിതാവ് അമിതാഭ് ബച്ചന്‍, അമ്മ ജയ, സഹോദരി ശ്വേത നന്ദ, അമ്മാവന്‍ അജിതാബ്, അദ്ദേഹത്തിന്റെ മകള്‍ നമ്രത, സമാജ്വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍ സിംഗ് എന്നിവരോടൊപ്പമാണ് അഭിഷേകും ഐശ്വര്യയും തിങ്കളാഴ്ച രാവിവെ വാരാണാസിയിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയത്.
മംഗളാരതി, രുദ്രാഭിഷേകം തുടങ്ങിയ പൂജകളാണ് ഇവര്‍ ക്ഷേത്രത്തില്‍ നിര്‍വ്വഹിച്ചത്. ഏത് ബന്ധത്തിലെയും തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് മംഗളാരതിയെന്ന് ക്ഷേത്രാധികാരികള്‍ വ്യക്തമാക്കി.
വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് ബച്ചന്‍ കുടുംബാംഗങ്ങളും ഐശ്വര്യയും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചത്. അമിതാഭ് ബച്ചന്റെ പിതാവായ പ്രമുഖ ഹിന്ദി കവി ഹരിവംശ്റായ് ബച്ചന്റെ 99-മത് ജന്മദിനം കൂടീയാണ് തിങ്കളാഴ്ച.
ഐശ്വര്യയുടെ ജാതകത്തിലുള്ള ദോഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ ക്ഷേത്രദര്‍ശനം നടത്തിയതെന്ന് ജ്യോത്സ്യന്‍ ചന്ദ്രമൗലി ഉപാദ്യായ് പറഞ്ഞു. ഞായറാഴ്ച രാത്രിയിലാണ് തന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതെന്നും ഉപാദ്യായ് വ്യക്തമാക്കി.
അഭിഷേകും ഐശ്വര്യയും വിവാഹിതരാവാന്‍ പോകുന്നുവെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിട്ടും ഇതുവരെ അഭിഷേകിന്റെ കുടുംബം അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications