മൂന്നു വര്‍ഷത്തിനുള്ളില്‍ ദില്ലിയില്‍ 9000 കുട്ടികളെ കാണാതായി
ദില്ലി: കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ദില്ലി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 9,000 കുട്ടികളെ കാണാതായതായി ദില്ലി പൊലീസിലെ മിസ്സിംഗ് പേഴ്സണ്‍സ് സ്ക്വാഡിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്.
സ്ക്വാഡിന്റെ കണക്കുപ്രകാരം 2006ല്‍ മാത്രം 2,500ലേറെ കുട്ടികളെയാണ് തലസ്ഥാന നഗരത്തില്‍ കാണാതായത്. നോയിഡയിലെ പ്രമുഖനായ ഒരു കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവിന്റെ മകനും കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.
പ്രധാനമായും ദില്ലിയിലെ ചേരിപ്രദേശങ്ങളില്‍ നിന്നാണ് കുട്ടികളെ കാണാതാവുന്നത്. തീവണ്ടികള്‍ വഴിയും മറ്റും ഇവര്‍ പലപ്പോഴും രാജ്യത്തെ മറ്റു നഗരങ്ങളിലേയ്ക്കാണ് പോകുന്നത്. അതുകൊണ്ടുതന്നെ കൂടൂതല്‍ പേരെയും തിരച്ചറിഞ്ഞ് തിരികെക്കൊണ്ടുവരാന്‍ സാധിക്കാറില്ല.
കുട്ടികളെ കാണാതായെന്ന പരാതികള്‍ പ്രകാരം അന്വേഷണമാരംഭിച്ചാല്‍ പരാതിയില്‍ കാണുന്ന പ്രത്യേകതകള്‍ വെച്ചുള്ള അന്വേഷണം മിക്കപ്പോഴും പരാജയപ്പെടുകയാണ് പതിവെന്ന് പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ (സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്) എ.എസ് ചീമ പറയുന്നു. കുട്ടികളില്‍ വളരെ പെട്ടന്ന് രൂപമാറ്റം വരുന്നതാണിതിന് കാരണം. എന്നിരുന്നാലും 2006ല്‍ ഇത്തരത്തില്‍ കാണാതായ 3,741 കുട്ടികളെ ദില്ലിപൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
2006 നവംബര്‍ ആയപ്പോള്‍ 6289 കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ 3741പേരെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ബാക്കി 2538പേര്‍ ഇപ്പോഴും കാണാതായവരുടെ പട്ടികയിലാണ്-ചീമ വ്യക്തമാക്കി.
ഏതെങ്കിലും നിസാരമായി കാരണങ്ങളുടെ പേരിലാണ് മിക്കകുട്ടികളും വീട് വിട്ട് ഓടിപ്പോകുന്നത്. എന്നാല്‍ കുട്ടികളെ കാണാതായതായി പരാതി തന്നവര്‍പോലും അവര്‍ തിരിച്ചെത്തിയാല്‍ പൊലീസില്‍ അറിയിക്കാത്തത് കാരണം കൃത്യമായി കണക്കുകള്‍ സൂക്ഷിക്കാന്‍ കഴിയാറില്ല.
കാണാതായ എല്ലാ കുട്ടികളെയും അന്വേഷിച്ച് കണ്ടെത്തുന്നതിനുള്ള അംഗബലം പൊലീസിനില്ലാത്തതും വലിയ ഒരു പോരായ്മായാണ്. ഇതിനായി കൂടുതല്‍ അംഗങ്ങളുള്ളസേനയെ രൂപീകരിക്കേണ്ടതുണ്ട്.
കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്താനുള്ള സംഘത്തില്‍ ഇപ്പോള്‍ 30 പേര്‍മാത്രമാണുള്ളത്. കൂടുതല്‍ ഉദ്യോഗസ്ഥരെ അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആ അപേക്ഷ ഇതേവരെ പരിഗണിക്കപ്പെട്ടിട്ടില്ല- ചീമ പറഞ്ഞു.












Click it and Unblock the Notifications