ചാപ്പലിന്റെ പരാമര്‍ശത്തിനെതിരെ എംപിമാര്‍
ദില്ലി: പാര്‍ലമെന്റ് അംഗങ്ങളെ കുറിച്ചുള്ള ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് ഗ്രെഗ് ചാപ്പലിന്റെ പരാമര്‍ശങ്ങളെ എംപിമാര്‍ ശക്തമായി വിമര്‍ശിച്ചു.
എംപിമാര്‍രുടെ വിമര്‍ശനം തന്നെ അതിശയിപ്പിക്കുന്നില്ലെന്നും അതിനാണ് അവര്‍ക്ക് വേതനം നല്‍കുന്നതെന്നുമുള്ള ചാപ്പലിന്റെ പ്രസ്താവനയാണ് എംപിമാരെ ചൊടിപ്പിച്ചത്.
വേണമെങ്കില്‍ ചാപ്പലിനെതിരെ അവകാശ ലംഘന പ്രമേയം കൊണ്ടുവരാവുന്നതാണെന്ന് വനിതാ, ശിശു വികസന മന്ത്രി രേണുകാ ചൗധരി പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ പരാജയത്തെ തുടര്‍ന്ന് ചാപ്പലിനെ കോച്ച് സ്ഥാനത്തു നിന്നും നീക്കണമെന്ന് ചില എംപിമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications