മാവോയിസ്റുകള്‍ ഇനി വധശിക്ഷ നല്‍കില്ല
പട്ന: ബീഹാറിലെ മാവോയിസ്റുകള്‍ ഇനി കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കില്ല. ചെവിയും മൂക്കും കൈകളും അരിയുന്ന പ്രാകൃതശിക്ഷയും നടപ്പാക്കില്ല.
ബീഹാറില്‍ സജീവമായ കമ്യൂണിസ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാവോയിസ്റ്) ദശകങ്ങളായി കുറ്റവാളികളായും ഒറ്റുക്കാരായും കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷകളാണ് നല്‍കാറുള്ളത്. ഈ രീതി ഉപേക്ഷിക്കാനാണ് കമ്യൂണിസ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാവോയിസ്റ്) കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം.
ധനികരായ ഭൂവുടമകളെയും പൊലീസിന് വിവരങ്ങളെത്തിക്കുന്നവരെയും അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കരാറുകാരെയും പാര്‍ട്ടിയിലെ ഒറ്റുകാരെയും ശിക്ഷിക്കാന്‍ മാവോയിസ്റുകള്‍ ബീഹാറിലെ ഗ്രാമങ്ങളില്‍ ജനകീയ കോടതി സംഘടിപ്പിക്കാറുണ്ട്. മാവോയിസ്റുകളില്‍ നിന്നും കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന ഭീതി ബീഹാറിലെ ഗ്രാമങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ വികാരമാണ്.
തങ്ങള്‍ ഒരു പ്രാകൃത സംഘടനയാണെന്ന പ്രതിഛായ മാറ്റിയെടുക്കാനാണ് മാവോയിസ്റുകള്‍ പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നതെന്ന് ബീഹാറിലെ ഒരു ഉന്നത പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു.


Click it and Unblock the Notifications