മുല്ലപ്പെരിയാര്‍ കേസ് തിങ്കളാഴ്ച സുപ്രിം കോടതിയില്‍
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മില്‍ നിലനില്‍ക്കുന്ന കേസ് തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിയ്ക്കും.
അണക്കെട്ടിന്റെ ഉയരം 136അടിയായി നിജപ്പെടുത്തിയ കേരളത്തിന്റെ ഡാം സുരക്ഷാ നിയമത്തിനെതിരെ തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തിങ്കളാഴ്ച പരിഗണിക്കുക.
ചീഫ് ജസ്റിസ് വൈ.കെ സബര്‍വാളിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക.
നവംബര്‍ 29 വ്യാഴാഴ്ച പ്രശ്നപരിഹാരത്തിനായി ഇരുസംസ്ഥാനങ്ങളും തമ്മില്‍ മുഖ്യമന്ത്രിതല ചര്‍ച്ച നടക്കുന്നതിനാല്‍ കേസ് മാറ്റിവെയ്ക്കണമെന്ന് കേരളം കോടതിയോട് ആവശ്യപ്പെടും.












Click it and Unblock the Notifications