Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ കേസ് ജനവരിയിലേക്ക് മാറ്റി

ദില്ലി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിവെ ഡാം സുരക്ഷാ നിയമത്തിനെതിരെ തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി ജനവരിയിലേക്ക് മാറ്റിവച്ചു.

നവംബര്‍ 29ന് നടക്കുന്ന മുഖ്യമന്ത്രി തല ചര്‍ച്ചയില്‍ ഇരു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും തുറന്നമനസ്സോടെ സഹകരിക്കണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്തെ അണക്കെട്ടുകളുടെ സുരക്ഷാ പരിശോധന, പരിപാലനം എന്നിവ സുരക്ഷാ സമിതിക്ക് നല്‍കുന്നതായിരുന്നു കേരളം പാസാക്കിയ ഡാം സുരക്ഷാ നിയമം. ജനങ്ങളുടെ സുരക്ഷ കണക്കാക്കി ഇത്തരത്തിലൊരു നിയമം പാസാക്കാനുള്ള അവകാശം സംസ്ഥാനത്തിനുണ്ടെന്നും പെരിയാര്‍ സ്വന്തം നദിയാണെന്നും സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കുകയും ചെയ്തിരുന്നു.

അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന സുപ്രീംകോടതി വിധി മറികടക്കാനാണ് കേരളം ഇത്തരത്തിലൊരു നിയമം പാസാക്കിയതെന്ന് കാണിച്ചാണ് തമിഴ്നാട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

അണക്കെട്ടിന്റെ സുരക്ഷാചുമതല തങ്ങള്‍ക്കാണെന്നും പെരിയാര്‍ അന്തര്‍ സംസ്ഥാന നദിയാണെന്നും അതിന്മേല്‍ അവകാശം ഉന്നയിക്കാന്‍ കേരളത്തിനാവില്ലെന്നുമാണ് തമിഴ്നാടിന്റെ വാദം.

ഈ വിഷയം ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് കേരളത്തിന്റെ ശ്രമമെന്ന് കേരളം കോടതിയെ അറിയിച്ചു. 29ന് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതിനാല്‍ കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കോടതി കേസ് ജനവരി ആദ്യആഴ്ചയിലേയ്ക്ക് മാറ്റിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+