പ്രിന്‍സിപ്പല്‍ നിയമനം: അധികാരം മാനേജ്മെന്റിന്
ദില്ലി: ന്യൂനപക്ഷ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരെ നിയമിക്കാനുള്ള പൂര്‍ണ അധികാരം മാനേജ്മെന്റുകള്‍ക്കാണെന്ന് സുപ്രീംകോടതി വിധിച്ചു. സീനിയോറിറ്റി മാനദണ്ഡമല്ലെന്നും സുപ്രിം കോടതി അഭിപ്രായപ്പെട്ടു.
മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിന്റെ കീഴിലുള്ള തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, കൊട്ടാര സെന്റ് ഗ്രിഗോറിയോസ് കോളജ് മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജികളിലാണ് വിധി. സീനിയോറിറ്റി മറികടന്ന് പ്രിന്‍സിപ്പല്‍ നിയമനം പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് മാനേജ്മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
അടിസ്ഥാന യോഗ്യതകളുണ്ടെങ്കില്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് താത്പര്യമുള്ളയാളെ പ്രിന്‍സിപ്പലാക്കാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
സീനിയോറിറ്റി മറികടന്ന് പ്രിന്‍സിപ്പലിനെ നിയമിച്ചതിനെതിരെ മാര്‍ഇവാനിയോസിലെയും സെന്റ് ഗ്രിഗോറിയസിലെയും രണ്ട് അധ്യാപകരാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. സീനിയോററ്റി കൂടുതലുളള അധ്യാപകനെ വേണം പ്രിന്‍സിപ്പലാക്കേണ്ടെതെന്നാണ് സര്‍വകലാശാല ചട്ടം. ചട്ടപ്രകാരമല്ലാതെ സീനിയോറിറ്റി മറികടന്നുള്ള നിയമനം അംഗീകരിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഈ വിധി റദ്ദാക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.


Click it and Unblock the Notifications