കെഎസ്ടിപി: സിബിഐ അന്വേഷിക്കണമെന്ന് ബിജെപി
മലപ്പുറം: കെഎസ്ടിപി ക്രമക്കേടുകളെ പറ്റി സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഭരണകക്ഷിയായ ഇടതുമുന്നണിയും പ്രതിപക്ഷ കക്ഷിയായ യുഡിഎഫും ദേശീയ സുരക്ഷാ താല്പര്യങ്ങള്‍ വിസ്മരിക്കുകയാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. മലപ്പുറത്തുനടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.
കേരളത്തിന്റെ തീരദേശങ്ങളില്‍ വിദേശ തീവ്രവാദികളുടെ പ്രവര്‍ത്തനം അനുദിനം വര്‍ദ്ധിച്ചുവരുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ ഇരു കക്ഷികളും പരാജയപ്പെട്ടിരിക്കുകയാണ്.
ഇതിന് ഉദാഹരണമാണ് ഏതാനും വര്‍ഷം മുമ്പ് കോഴിക്കാട് ജില്ലയിലെ മാറാട് നടന്ന വര്‍ഗീയ കലാപങ്ങളും അതിനെത്തുടര്‍ന്നുണ്ടായ കൊലപാതകങ്ങളും- അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കേസുകളായ ലാവ്ലിന്‍ കേസും കെഎസ്ടിപി റോഡ് നിര്‍മ്മാണവും അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷമെന്ന നിലയില്‍ യുഡിഎഫിന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാണ്. സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി യഥാര്‍ത്ഥ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നത് ബിജെപിയാണ് കൃഷ്ണദാസ് അവകാശപ്പെട്ടു.












Click it and Unblock the Notifications