തന്ത്രികേസ്: ബെച്ചു റഹ്മാന് സോപാധിക ജാമ്യം
കൊച്ചി: ശബരിമല തന്ത്രി കണ്ഠരര് മോഹനരെ ദോഹപദ്രവം ചെയ്യുകയും പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി ബെച്ചു റഹ്മാന് കേരള ഹൈക്കോടതി തിങ്കളാഴ്ച സോപാധിക ജാമ്യം അനുവദിച്ചു.
ബെച്ചു സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ച ജസ്റിസ് വി. രാമകുമാറാണ് സോപാധിക ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്.
പോളിഗ്രാഫ് പരിശോധനകളടക്കമുള്ള അന്വേഷണ നടപടികളുമായി സഹകരിക്കണമെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിര്‍ദ്ദേശിച്ചു.
കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കീഴടങ്ങിയ ബച്ചു കഴിഞ്ഞ 56 ദിവസങ്ങളായി ജൂഡീഷ്യല്‍ കസ്റഡില്‍ റിമാന്റില്‍ കഴിയുകയായിരുന്നു. ഇയാള്‍ ആദ്യം നല്‍കിയ ജാമ്യാപേക്ഷ തെളിവുകള്‍ നശിപ്പിക്കപ്പെടും എന്ന കാരണത്താല്‍ കോടതി തള്ളിയിരുന്നു.












Click it and Unblock the Notifications