Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ പുതിയ വീട്ടിലേക്ക് താമസം മാറി

തിരുവനന്തപുരം: എന്‍സിപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ കെ.കരുണാകരന്‍ പുതിയ വീട്ടിലേക്ക് താമസം മാറി.

തിരുവനന്തപുരത്ത് നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപം പണി കഴിപ്പിച്ച പുതിയ വീട്ടിലേക്കാണ് കരുണാകരന്‍ താമസം മാറിയത്. മകള്‍ പത്മജയുടെ പുത്രി ഐശ്വര്യയാണ് കല്യാണി എന്ന് പേരിട്ടിരിക്കുന്ന പുതിയ വീട് പണികഴിപ്പിച്ചത്.

തിങ്കളാഴ്ച രാവിലെ 6.30നാണ് ഗൃഹപ്രവേശന ചടങ്ങുകള്‍ നടന്നത്. ഭാര്യ കല്യാണികുട്ടിയമ്മയുടെ പ്രതിമയും ഗുരുവായൂരപ്പന്റെ ചിത്രവുമായാണ് കരുണാകരന്‍ പുതിയ വീട്ടിലേക്ക് കയറിയത്. തൊട്ട് പിന്നാലെ പത്മജ നിലവിളക്കുമായി കയറി. തുടര്‍ന്ന് പാലുകാച്ചല്‍ ചടങ്ങ് നടന്നു.

ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തില്‍ പുതിയ വീട്ടില്‍ ഗണപതിഹോമവും നടത്തി. അടുത്ത ബന്ധുക്കള്‍ മാത്രമേ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തുള്ളൂ.

എന്‍സിപി ലയനത്തിന് മുമ്പ് തന്നെ പുതിയ വീട്ടിലേക്ക് മാറണമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വീട് പണി നീണ്ടു പോയതിനാല്‍ അത് നടന്നില്ല. പേരൂര്‍ക്കടയിലെ വാടക വീട്ടിലായിരുന്നു കരുണാകരന്‍ ഇതുവരെ താമസിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+