കെഎസ്ടിപി പ്രശ്നം അന്വേഷിക്കണം: ഐസക്
കോഴിക്കോട്: കെഎസ്ടിപിയുമായി ബന്ധപ്പെട്ട് മലേഷ്യന്‍ കമ്പനിയായ പതിയുടെ ചീഫ് പ്രൊജക്ട് മാനേജര്‍ ലി സീ ബീന്‍രാജിവെച്ചതടക്കമുള്ള കാര്യങ്ങളില്‍ വിശദമായി അന്വേഷണം നടത്തുണമെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രശ്നത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനായി അന്വേഷണം നടത്തുന്ന കാര്യം മന്ത്രിസഭായോഗത്തില്‍ തീരുമാനിയ്ക്കും. അന്വേഷണവും എം.സി റോഡിന്റെ പണിയും തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ല.
വേണ്ടിവന്നാല്‍ കമ്പനി നേതൃത്വവുമായി ചര്‍ച്ച നടത്താനും കരാര്‍ പുതിക്കിനല്‍കാനും സര്‍ക്കാര്‍ തയ്യാറാണ്. കമ്പനിയെ വെള്ളപൂശിക്കാണിക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ല-മന്ത്രി വ്യക്തമാക്കി.
ധനകാര്യ വകുപ്പിന്റെയും ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റിയറിംഗ് കമ്മറ്റിയുടെയും എതിര്‍പ്പികള്‍ വകവെയ്ക്കാതെയാണ് കെഎസ്ടിപി പ്രൊജക്ടിന്റെ രണ്ടാംഘട്ടത്തില്‍ പതി കമ്പനിയ്ക്ക് അനുമതി നല്‍കിയത്.
ഇക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ചചെയ്തിട്ടുമില്ല. കുറ്റകരമായ വീഴ്ച വരുത്തിയെന്ന് കണ്‍സള്‍ട്ടന്റുമാരും അഭിപ്രായപ്പെട്ട കമ്പനിയ്ക്ക് നഷ്ടപരിഹാരം പോലും ഈടാക്കാതെ രണ്ടാം ഘട്ടത്തില്‍ കരാര്‍ നീട്ടിക്കൊടുക്കുകയാണുണ്ടായത്. ഇതിന് മുന്‍ പൊതുമരാമത്ത് മന്ത്രി മുനീര്‍ മറുപടി പറയണമെന്നും ധനമന്ത്രിആവശ്യപ്പെട്ടു.












Click it and Unblock the Notifications