Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാറില്‍ സേനയെ അനുവദിക്കില്ല: മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംരക്ഷണത്തിന് കേന്ദ്ര റിസര്‍വ് പൊലീസ് സേനയെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ജലവിഭവ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍.

മുല്ലപ്പെരിയാറില്‍ സിആര്‍പിഎഫിനെ നിയോഗിക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ കണ്ടു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ മാനദണ്ഡങ്ങളെ കുറിച്ചുള്ള തെറ്റായ ധാരണയില്‍ നിന്നാണ് അത്തരം റിപ്പോര്‍ട്ടുകള്‍ ഉണ്ടായതെന്നാണ് താന്‍ കരുതുന്നത്. അതേ സമയം അത്തരം എന്തെങ്കിലും നീക്കമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അത് ഒരു തരത്തിലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഒരു സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന അനുസരിച്ചു മാത്രമേ അവിടെ കേന്ദ്രസേനയെയോ പാരാമിലിട്ടറി സേനയെയോ നിയോഗിക്കാന്‍ പാടുള്ളൂ. അതല്ലെങ്കില്‍ അടിയന്തിരാവസ്ഥ പോലുള്ള അസാധാരണ സാഹചര്യമായിരിക്കണം. സിആര്‍പിഎഫിനെ നിയോഗിക്കണമെന്ന് കേരളം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.

മുല്ലപ്പെരിയാറിലെ സ്ഥിതിഗതികള്‍ കേരളത്തിന്റെ നിയന്ത്രണത്തില്‍ മുന്നോട്ടുപോവുന്നുണ്ട്. ആ സാഹചര്യത്തില്‍ സിആര്‍പിഎഫിനെ നിയോഗിക്കാന്‍ സംസ്ഥാനം ആവശ്യപ്പെടുന്ന പ്രശ്നമുദിക്കുന്നില്ല.

മുല്ലപ്പെരിയാര്‍ ഡാം കേരളത്തില്‍ പെട്ടതാണ്. അത് തമിഴ്നാടിന് പാട്ടത്തിന് കൊടുത്തതാണ്. ക്രമസമാധാന പ്രശ്നം സംസ്ഥാനത്തിന്റെ പരിധിയില്‍ പെട്ടതിനാല്‍ മുല്ലപ്പെരിയാറില്‍ സിആര്‍പിഎഫിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെടാന്‍ തമിഴ്നാടിന് യാതൊരു അവകാശവുമില്ല. അത്തരമൊരു ആവശ്യം തമിഴ്നാട് ഉന്നയിക്കുകയാണെങ്കില്‍ കേരളം അതിനെ എതിര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+