കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ കേസ്: കോടതി നടപടി സ്വാഗതാര്‍ഹമെന്ന് മന്ത്രി

  • By Staff
Google Oneindia Malayalam News

കൊല്ലം: മുല്ലപ്പെരിയാര്‍ അണക്കെട്ടു പ്രശ്നം സംബന്ധിച്ച് ഇരുസംസ്ഥാനങ്ങളും തമ്മില്‍ മുഖ്യമന്ത്രിതല ചര്‍ച്ചകള്‍ നടക്കാനിരക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട് നല്‍കിയ ഹര്‍ജിയിന്മേല്‍ വാദം മാറ്റിവെച്ച സുപ്രിം കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് ജലവിഭവ മന്ത്രി എം.കെ പ്രേമചന്ദ്രന്‍.

29ന് ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചതിനാല്‍ കോടതിയില്‍ നിന്ന് ഇത്തരം ഒരു നടപടി സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അണക്കെട്ട് സംരക്ഷണത്തിനായി കേന്ദ്ര സേനയെ വിന്യസിയ്ക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം നീതിയുക്തമല്ല. കേരളംകൂടി ആവശ്യപ്പെടാതെ ഇത്തരത്തിലൊരു തീരുമാനം നടപ്പാക്കാന്‍ കേന്ദ്രം മുതിരുമെന്ന് തോന്നുന്നില്ല.

സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയ്ക്ക് കോട്ടം തട്ടാതെ സൂക്ഷിക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാറിനും പൊലീസിനുമാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൂര്‍ണമായും കേരളത്തിലാണ് സ്ഥിതിചെയ്യുന്നത്.

അണക്കെട്ടുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കഴിവ് ഈ സര്‍ക്കാരിനും ഇവിടത്തെ പൊലീസിനുമുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര പൊലീസ് സേനയെ വിന്യസിക്കേണ്ട ആവശ്യമില്ല-മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X