എന്‍സിപി അധ്യക്ഷനായി മുരളി ചുമതലയേറ്റു
തിരുവനന്തപുരം: എന്‍സിപി സംസ്ഥാന പ്രസിഡന്റായി കെ. മുരളീധരന്‍ ചുമതലയേറ്റു. നിലവിലുള്ള പ്രസിഡന്റ് സിറിയക് ജോണില്‍ നിന്നുമണ് അദ്ദേഹം പദവി ഏറ്റെടുത്തത്.
ഘടകകക്ഷിയായിട്ടും എന്‍സിപിയ്ക്ക് ഇടതുമുന്നണിയില്‍ നിന്ന് ഒട്ടേറെ തിക്താനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഒരംഗം മാത്രമേയുള്ളുവെന്ന കാരണത്തില്‍ മന്ത്രിസ്ഥാനം നിഷേധിച്ചു. എന്നിട്ടും ഒരു പരാതിയുമില്ലാതെ മുന്നണിയില്‍ തുടരുകയാണ് എന്‍സിപി ചെയ്തത്-മുരളീധരന്‍ ചൂണ്ടിക്കാട്ടി.
ദീര്‍ഘകാലം തിരുവമ്പാടി സീറ്റ് എന്‍സിപിയ്ക്കുള്ളതായിരുന്നു. ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനമൊഴിഞ്ഞ സിറിയക് ജോണായിരുന്നു വളരെക്കാലം നിയമസഭയില്‍ തിരുവമ്പാടിയെ പ്രതിനിധീകരിച്ചത്. മണ്ഡലത്തില്‍ ഒട്ടേറെ വികസപ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മണ്ഡലം പിടിച്ചെടുത്ത സിപിഎം മത്തായി ചോക്കോയ്ക്ക് സീറ്റ് നല്‍കി. എന്നിട്ടും രാഷ്ട്രീയമര്യാദകള്‍ വിട്ട് എന്‍സിപി പ്രതികരിച്ചിട്ടില്ല-അദ്ദേഹം ആരോപിച്ചു.
അധ്യക്ഷനായി താന്‍ ചുമതലയേറ്റെങ്കിലും പാര്‍ട്ടിയുടെ ആശങ്ങളിലും ആദര്‍ശങ്ങളിലും മാറ്റമില്ലെന്നും മുരളീധരന്‍ അറിയിച്ചു. സംസ്ഥാനനേതാക്കളായ എ.സി ഷണ്‍മുഖദാസ്, ടി.പി പീതാംബരന്‍ മാസ്റര്‍ തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിരുന്നു.
ഇതുവരെ ഡിഐസിയുടെ ആസ്ഥാനമായിരുന്ന പ്രിയദര്‍ശിനി ഭവന്‍ ഇനി മുതല്‍ എന്‍സിപി ആസ്ഥാനമായി പ്രവര്‍ത്തിക്കുമെന്നും മരളീധരന്‍ അറിയിച്ചു.












Click it and Unblock the Notifications