Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫിന് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ

കോഴിക്കോട്: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ഓമശേരിയില്‍ പൊതുയോഗത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലിയാണ് പിന്തുണ പ്രഖ്യാപിച്ചത്.

പിഡിപി നേരത്തെ ഇടതിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പിഡിപിയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും പിന്തുണ ഇടതുമുന്നണിക്കായിരുന്നു.

ആറു മാസത്തെ ഭരണം സര്‍ക്കാരിനെ വിലയിരുത്താന്‍ മതിയായ കാലയളവല്ലാത്തതിനാല്‍ പിന്തുണ ഇടതിനു തന്നെയാണെന്ന് ആരിഫലി വ്യക്തമാക്കി. ആറു മാസത്തിലെ ഭരണത്തില്‍ പല പോരായ്മകളുമുണ്ട്. എങ്കിലും തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്.

യുഡിഎഫ് ഭരണത്തിലെ തെറ്റുകള്‍ തിരുത്തി ഇടതുസര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്ന നടപടികള്‍ കൈകൊള്ളുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷക്കൊത്തുയരാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സ്വാശ്രയ ബില്‍ കൊണ്ടുവന്നെങ്കിലും വമ്പന്‍ സ്രാവുകളെ കുടുക്കാനായില്ല. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ ഇല്ലെന്നു സത്യവാങ്മൂലം നല്‍കി ന്യൂനപക്ഷങ്ങളില്‍ നിന്നകന്നു. ഫാസിസ്റ് ശക്തികളുടെ കടന്നുകയറ്റം തടയുന്നതിലും പരാജയപ്പെട്ടു. എങ്കിലും ആറു മാസം കൊണ്ട് അവസാന വിധിക്കു സമയമായിട്ടില്ലെന്നു കരുതി പിന്തുണ തുടരുകയാമെന്ന് ആരിഫലി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+