സഞ്ജയ് ദത്തിന് ഡിസംബര്‍ 19 വരെ ജാമ്യം
മുംബൈ: മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ആയുധ നിയമപ്രകാരം കുറ്റക്കാരനാണെന്ന് ടാഡ കോടതി കണ്ടെത്തിയ ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജാമ്യം ഡിസംബര്‍ 19 വരെ നീട്ടി.
സഞ്ജയ് ദത്തിന്റെയും സുഹൃത്ത് യൂസഫ് നല്‍വാലയുടെയും അഭിഭാഷകര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകളിലാണ് ടാഡ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ അനുവദിച്ചിരുന്ന ജാമ്യത്തിന്റെ കാലാവധി ഡിസംബര്‍ 19 വരെ നീട്ടുകയായിരുന്നു. ഡിസംബര്‍ 19ന് കോടതിയില്‍ നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ആയുധം കൈവശം വച്ചതിന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ സഞ്ജയ് ദത്തിനെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തേക്കുമെന്ന ആശങ്ക അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുണ്ടായിരുന്നു.












Click it and Unblock the Notifications