കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജയ് ദത്ത് കുറ്റക്കാരന്‍: ടാഡ കോടതി

  • By Staff
Google Oneindia Malayalam News

മുംബൈ: 1993ലെ മുംബൈ ബോംബ് സ്ഫോടന പരമ്പര കേസില്‍ ഹിന്ദി സിനിമാതാരം സഞ്ജയ് ദത്ത് കുറ്റക്കാരനാണെന്ന് ടാഡാ കോടതി വിധിച്ചു.

അനധികൃതമായി ആയുധം കൈവശം വെച്ചതിനാല്‍ ആയുധ നിയമപ്രകാരമാണ് ദത്ത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. സഞ്ജയ്യ്ക്ക് ഗൂഡാലോചനയില്‍ പങ്കില്ലെന്നും അദ്ദേഹം തീവ്രവാദിയല്ലെന്നും വിധി പുറപ്പെടുവിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട ഗൗരമേറിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ സിബിഐക്ക് സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കുറഞ്ഞത് മൂന്ന് വര്‍ഷമാണ് സഞ്ജയ് ദത്തിന് ലഭിച്ചേയ്ക്കാവുന്ന തടവുശിക്ഷ. സ്ഫോടനത്തെത്തുടര്‍ന്ന് അറസ്റ് നടന്ന സമയത്ത് അധോലോക നേതാവ് അബു സലിമുമായി കൂടിക്കാഴ്ച നടത്തിയതടക്കം ഇപ്പോള്‍ ഉന്നയിക്കപ്പെട്ട കുറ്റങ്ങളെല്ലാം അദ്ദേഹം സമ്മതിച്ചിരുന്നു. പിന്നീട് അദ്ദേഹം ഇത് നിഷേധിച്ചു.

1993ല്‍ 257പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരക്കേസില്‍ ആകെ 123 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ 86പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. തെളിവുകളില്ലാത്തതുകൊണ്ടും സംശയത്തിന്റെ ആനുകൂല്യത്തിലും 23 പേര്‍ കുറ്റക്കാരല്ലെന്നും കോടതി വിധിച്ചിട്ടുണ്ട്.

സഞ്ജയ് ദത്തിന്റെ വിധി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട് വന്‍ സുരക്ഷാ സംവിധാനങ്ങളാണ് മുംബൈയിലെ പ്രത്യേക ടാഡാ കോടതിയില്‍ ഒരുക്കിയിരുന്നത്. കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലും മഹാരാഷ്ട്രിയിലാകെയും പൊലീസ് പ്രത്യേക ജാഗ്രത പാലിക്കുന്നുണ്ട്. ദത്തിന്റെ ആയിരക്കണക്കിന് ആരാധകാര്‍ ടാഡാ കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X