Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധന വില കുറച്ചേക്കുമെന്ന് സൂചന

ദില്ലി: അസംസ്കൃത എണ്ണയുടെ ആഗോള വില കുറഞ്ഞ സാഹചര്യത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറച്ചേക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിഗായാന്ധി സൂചിപ്പിച്ചു.

ജനങ്ങള്‍ക്ക് ആശ്വാസമേകാനായി ചില പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിയുമായി താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാമെന്ന് അദ്ദേഹം ഉറപ്പുതന്നിട്ടുണ്ട്- സോണിയ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ജനറല്‍ ബോഡിയില്‍ സംസാരിക്കുകയായിരുന്നു സോണിയ.

അസംസ്കൃത എണ്ണയുടെ വില കുറഞ്ഞ സാഹചര്യത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കണമെന്ന് ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സോണിയയുടെ ഈ പ്രസ്താവന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+