Get Updates
Get notified of breaking news, exclusive insights, and must-see stories!

ടി.വി.ചന്ദ്രന്‍ ചലച്ചിത്രമേള ബഹിഷ്കരിച്ചു

പനാജി: ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നടത്തിപ്പിലുള്ള പാളിച്ചകളില്‍ പ്രതിഷേധിച്ച് പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന്‍ ടി.വി ചന്ദ്രന്‍ മേള ബഹിഷ്കരിച്ചു.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മേളയുടെ നടത്തിപ്പിനെതിരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. മേളയില്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാത്തതിനെയാണ് ചന്ദ്രന്‍ പ്രധാനമായും വിമര്‍ശിച്ചത്.

ഇന്ത്യന്‍ സിനിമയെന്നാല്‍ ഹിന്ദി സിനിമമാത്രമാണെന്ന നിലയിലേയ്ക്കാണ് മേള പുരോഗമിക്കുന്നത്. ചലച്ചിത്രമേള ബോളിവുഡ് താരങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയായിമാറുന്നു.

മലയാളത്തിലും ബംഗാളിയിലും മറ്റുമുള്ള നല്ല ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നില്ല. തരം താണ ഹിന്ദിച്ചിത്രങ്ങളാണ് ഇന്ത്യന്‍ സിനിമയെന്ന ലേബലില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ വര്‍ഷത്തെ പ്രദര്‍ശനത്തിനുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ത്തന്നെ വന്‍പാളിച്ചയുണ്ടായിട്ടുണ്ട്.

ദക്ഷിണേന്ത്യയിലെ കഴിവുറ്റ പല സംവിധായകര്‍ക്കം താരങ്ങള്‍ക്കും രാജ്യാന്തരമേളയില്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല. താന്‍ കണ്ടതില്‍വെച്ചേറ്റവും മോശമായ മേളയാണ് ഈ വര്‍ഷത്തേത്. ദക്ഷിണേന്ത്യന്‍ ചലച്ചിത്രകാരന്മാര്‍ക്ക് വേണ്ടത്ര പ്രാധാന്യംനല്‍കുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും അവരെ അവഹേളിക്കുകയും ചെയ്യുന്നു. ഈ അവഹേളനങ്ങള്‍ സഹിക്കാന്‍ മാത്രമായി എന്തിനാണ് ഇങ്ങനെയൊരു മേള? താന്‍ മേള ബഹിഷ്കരിക്കുകയാണെന്നും ചന്ദ്രന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+