ജി.സുധാകരന്‍ കവിത്വമുള്ള മന്ത്രി: അഴീക്കോട്
കല്‍പ്പറ്റ: സംസ്ഥാന മന്ത്രിസഭയില്‍ കവിത്വമുള്ളത് ദേവസ്വം മന്ത്രി ജി. സുധാകരന് മാത്രമാണെന്ന് ഡോ. സുകുമാര്‍ അഴിക്കോട്.
ദേവസ്വം ബോര്‍ഡില്‍ നടക്കുന്ന കാര്യങ്ങള്‍ മിക്കതും തുറന്നുപറയുന്നുവെന്ന കാരണത്താലാണ് അഴീക്കോട് ദേവസ്വംമന്ത്രിയ്ക്കിങ്ങനെയൊരു പ്രശംസ നല്‍കിയത്. കല്‍പ്പറ്റയില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാല്‍പ്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് ദേവസ്വം ബോര്‍ഡിനെ കളിയാക്കിയ ഒരു കവി കേരളത്തിലുണ്ടായിരുന്നു. മഹാകവി പി. കുഞ്ഞിരാമന്‍ നായരായിരുന്നു അത്.
അമ്പലത്തിന്റെ അകത്തുകടന്ന പെരുച്ചാഴികള്‍ എന്നാണ് അദ്ദേഹം ദേവസ്വം ബോര്‍ഡിനെ വിശേഷിപ്പിച്ചത്. പി. യുടെ അത്രയില്ലെങ്കിലും ദേവസ്വംബോര്‍ഡിലെ ഏതാണെല്ലാകാര്യങ്ങളും തുറന്നുപറയുന്നയാളാണ് സുധാകരന്‍-അഴീക്കോട് അഭിപ്രായപ്പെട്ടു.
ക്ഷേത്രത്തില്‍ ദൈവമില്ലെന്ന് പറയാനുള്ള ചങ്കൂറ്റം മഹാകവി രവീന്ദ്രനാഥ ടാഗോറിന് മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് അദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിച്ചത്. അദ്ദേഹത്തെപ്പോലെ അക്കാര്യം ധീരമായി പറയാന്‍ കഴിയുന്ന എത്രപേര്‍ കേരളത്തിലുണ്ട്? ക്ഷേത്രത്തില്‍ ആരാധന നടത്തുകയും ദേവസ്വം സൃഷ്ടിക്കുകയും ചെയ്യുന്നവരാണ് പലരും- അഴീക്കോട് പറഞ്ഞു.












Click it and Unblock the Notifications