Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ക്കല വിജയന്‍ തിരോധാനം അന്വേഷിക്കണം: നോം ചോംസ്കി

തിരുവനന്തപുരം: രാഷ്ട്രീയ, നാടകപ്രവര്‍ത്തകനായിരുന്ന വര്‍ക്കല വിജയന്റെ അടിയന്തിരാവസ്ഥകാലത്തെ തിരോധാനത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ചിന്തകനും ഭാഷാശാസ്ത്രജ്ഞനുമായ നോം ചോംസ്കി ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ചോംസ്കി ഈ അഭ്യര്‍ത്ഥന മുന്നോട്ടുവച്ചത്. പൊലീസ് വിജയനെ പീഡിപ്പിച്ചു കൊന്നതാണെന്ന് സാക്ഷികള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ അന്വേഷണം ആവശ്യമാണെന്ന് ചോംസ്കി ചൂണ്ടിക്കാട്ടി.

വര്‍ക്കല വിജയന്‍ കൊല്ലപ്പെട്ടതാണെന്ന പുതിയ തെളിവിന്റെ വെളിച്ചത്തില്‍ കേരളത്തിലെ ഒരു വലിയ വിഭാഗം തൊഴിലാളികളും സാമൂഹിക പ്രവര്‍ത്തകരും കലാകാരന്‍മാരും മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളും അക്കാദമിക്കുകളും പുതിയ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരമൊരു അന്വേഷണം അടിയന്തിരാവസ്ഥക്കാലത്തെ ക്രൂരതകള്‍ പുറത്തുകൊണ്ടുവരുന്നതിനൊപ്പം കേരളത്തില്‍ ഇപ്പോഴും തുടരുന്ന കസ്റഡി മരണങ്ങളെ തടയാനും സഹായിക്കുമെന്ന് ചോംസ്കി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+