Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി ചൊവ്വാഴ്ച ദില്ലിയ്ക്ക് തിരിക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്നാടും കേരളവും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിനായി ബുധനാഴ്ച നടക്കുന്ന മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ചൊവ്വാഴ്ച ദില്ലിയ്ക്ക് തിരിയ്ക്കും.

കേന്ദ്ര ജലവിഭവമന്ത്രി സെയ്ഫുദ്ദീന്‍ സോസിന്റെ അധ്യക്ഷതയിലാണ് ചര്‍ച്ച നടക്കുക. ചീഫ് സെക്രട്ടറി ലിസ്സി ജേക്കബും നിയമ സെക്രട്ടറി പി.എസ് ഗോപിനാഥനും അച്യുതാനന്ദനൊപ്പം ദില്ലിയ്ക്ക് പോകുന്നുണ്ട്.

ചര്‍ച്ചകള്‍ക്കായുള്ള പ്രാഥമിക കാര്യങ്ങള്‍ സജ്ജീകരിക്കുന്നതിനായി ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം തിങ്കളാഴ്ച തന്നെ തലസ്ഥാനത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സയിന്‍ ചാറ്റര്‍ജി, മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കെ പരമേശ്വരന്‍ നായര്‍, ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍മാരായ കെ. ദിവാകരന്‍, എന്‍.ശശി, കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ ബി.എസ് രാധാകൃഷ്ണന്‍, സെസ്സ് ഡയറക്ടര്‍ എം. ബാബ, ജെയിംസ് വില്‍സണ്‍ എന്നിവരാണ് തിങ്കളാഴ്ച ദില്ലിയ്ക്കു തിരിച്ച സംഘത്തിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+