Get Updates
Get notified of breaking news, exclusive insights, and must-see stories!

കസ്റഡി മരണം മര്‍ദ്ദനം മൂലമെന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

അടിമാലി: ഫോറസ്റ് സ്റേഷനില്‍ നടന്ന കസ്റഡിമരണം കടുത്ത മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തൊടുപുഴ കാളിയാര്‍ പച്ചില വടക്കേക്കുന്നേല്‍ ബാബു തോമസിന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

നവംബര്‍ 24 വെള്ളിയാഴ്ച മറയൂരിലെ ഫോറസ്റ് സ്റേഷനിലാണ് ബാബു മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രയില്‍ ഡോ. ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റുമാര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടിലാണ് മരണം മര്‍ദ്ദനം മൂലമാണെന്ന് വ്യക്തമായത്.

ഇതിന്റെ അടിസ്ഥാനത്തില്‍ 302--ാം വകുപ്പ് പ്രകാരം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിര കേസെടുത്തിട്ടുണ്ട്. മൂന്നാര്‍ ഡിവൈഎസ്പിയാണ് കേസെടുത്തത് . ഡിവൈഎസ്പി എ.സി.തോമസിനാണ് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്.

ചന്ദന മോഷണ കേസുമായി ബന്ധപ്പെട്ട് 23ന് മറയൂരിലെ ടൂറിസ്റ് ഹോമില്‍ നിന്നാണ് ബാബുവിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റഡിയിലെടുത്തത്. മറ്റ് മൂന്നുപേരെയും അന്ന് പിടികൂടിയിരുന്നു.

തെളിവെടുപ്പിനായി ചട്ടമൂന്നാറിലെത്തിയപ്പോള്‍ ബാബു ഓടിരക്ഷപ്പെടാന്‍ ശ്രമിചെന്നും പിടികൂടിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴി മരിച്ചുവെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്.

എന്നാല്‍ സ്റേഷനിലെ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് ബാബു മരിച്ചതെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. മൃതദേഹത്തില്‍ ക്ഷതങ്ങളും മുറിവുകളും കാണപ്പെട്ടതും സംശയത്തിനിടയാക്കി. മറയൂര്‍ ഫോറസ്റ് സ്റേഷനില്‍വെച്ച് യുവാവിനെ മര്‍ദ്ദിക്കുന്നത് സ്റേഷനിലെത്തിയ ചിലര്‍ കാണുകയും ചെയ്തിരുന്നു.

ഇത്തരം സംശയങ്ങള്‍ നിലനില്‍ക്കെയാണ് കൊലപാതകം തന്നെയാണെന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. പോസ്റ്മോര്‍ട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങല്‍ മനുഷ്യാവകാശ കമ്മിഷന് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+