ഗുണ്ടാവാഴ്ച തിരിച്ചുവരുന്നു: ഉമ്മന്‍ചാണ്ടി
തലശ്ശേരി: സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നിരിക്കുകയാണെന്നും ഗുണ്ടാവാഴ്ച തിരിച്ചുവരികയാണെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
സംസ്ഥാനത്ത് 50 കോടി രൂപയുടെ ഹവാല പണം വരുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് എഡിജിപി വെളിപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ വിശ്വസ്തനാണ് എഡിജിപി. ഇക്കാര്യംപോലും വേണ്ടവിധം അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി തയ്യാറായിട്ടില്ല- ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
എന്‍ഡിഎഫ് പ്രവര്‍ത്തനകന്‍ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംഘടിപ്പിച്ച വാഹനജാഥ തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷനേതാവ്. ഫസല്‍ വധക്കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications