കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ടിപി: റോഡ് പണി തുടരുമെന്ന് മന്ത്രി

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരള സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട് (കെഎസ്ടിപി) സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ പദ്ധതിയെ ബാധിക്കില്ലെന്നും റോഡ് പണി തുടരുമെന്നും പൊതുമരാമത്ത് മന്ത്രി ടി.യു.കുരുവിള.

പദ്ധതി ഏറ്റെടുത്ത മൂന്ന് കമ്പനികളില്‍ ഒരു കമ്പനി പോലും പദ്ധതി നടപ്പാക്കുന്നതില്‍ നിന്നും പിന്‍മാറിയിട്ടില്ല. പദ്ധതി ഉപേക്ഷിച്ചെന്നും കമ്പനികള്‍ പിന്‍മാറിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ല. മന്ത്രി പറഞ്ഞു.

പദ്ധതിയുടെ കരാര്‍ പുതുക്കാന്‍ ആലോചിക്കുന്നുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മന്ത്രിസഭ ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈകൊള്ളും. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സമയപരിധി നീട്ടുന്നതിനായി കമ്പനികളുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാണ്. കെഎസ്ടിപിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല.

പദ്ധതിയിലെ ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പദ്ധതിയില്‍ വന്‍തോതില്‍ ക്രമക്കേടുകളുണ്ടായിട്ടുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

മുന്‍ പൊതുമരാമത്ത് സെക്രട്ടറി ഗ്യാനേഷ്കുമാറിനെ മാറ്റിയത് അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനു ശേഷവും ആ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നതു കൊണ്ടാണെന്ന് മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X