Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: മന്ത്രിമാരെ വഴിതടയുമെന്ന് ബിജെപി

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിച്ചില്ലെങ്കില്‍ മന്ത്രിമാരെ വഴിയില്‍ തടയുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.കെ കൃഷ്ണദാസ്.

ദില്ലിില്‍ നടക്കുന്ന മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ അണക്കെട്ടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാറിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച മനുഷ്യ തടയണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അണക്കെട്ടിലെ ജലനിരപ്പുയര്‍ത്താതിരുന്നാല്‍ ലഭിക്കുന്ന ജലത്തില്‍ അല്പം കുറവുവരുമെന്ന് കണ്ട് തമിഴ്നാട്ടിലെ മുഖ്യമന്ത്രിയും നിയമസഭാംഗങ്ങളും ലോക്സഭാംഗങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ഒറ്റക്കെട്ടായാണ് നില്‍ക്കുന്നത്. എന്നാല്‍ ഈ പ്രശ്നത്തില്‍ കേരളത്തില്‍ ഇത്തരത്തിലൊരൈക്യം നിലനില്‍ക്കുന്നില്ല- അദ്ദേഹം കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+