എല്‍ഡിഎഫിനെ ചതിക്കില്ല: മുരളീധരന്‍
തിരുവനന്തപുരം: ഞങ്ങളെ ചതിച്ചിട്ടുണ്ടെങ്കിലും തിരിച്ച് ചതിക്കാന്‍ എന്‍സിപി ഉദ്ദേശിക്കുന്നില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്‍.
കേസരി സ്മാരക ട്രസ്റ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുരളി.
എല്‍ഡിഎഫിനൊപ്പം നില്‍ക്കുമ്പോള്‍ അവര്‍ക്കു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. ഒപ്പം നില്‍ക്കുന്നവരെ ചതിക്കില്ല.
തിരുവനമ്പാടിയില്‍ എന്‍സിപി വോട്ട് മറിയുമെന്ന് യുഡിഎഫ് കരുതുന്നുണ്ടെങ്കില്‍ ആ പ്രതീക്ഷ വേണ്ടെന്നും യുഡിഎഫിനെ ഒരു തരത്തിലും സഹായിക്കില്ലെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications