ഇടതിന് പിന്തുണയുമായി പിഡിപി മാര്‍ച്ച്
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയ്ക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പിഡിപി മാര്‍ച്ച് നടത്തും.
പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിരാജാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമായി നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ നടക്കുന്ന ജാഥക്ക് സിറാജ് നേതൃത്വം നല്‍കും.
ഇടതുസ്ഥാനാര്‍ത്ഥി ജോര്‍ജ് എം. തോമസിനെ ജയിപ്പിക്കാന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്ന കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ക്കഴിയുന്ന പാര്‍ട്ടി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ സന്ദേശം മാര്‍ച്ചിനിടെ പ്രചരിപ്പിക്കുമെന്നും സിറാജ് വ്യക്തമാക്കി.












Click it and Unblock the Notifications