റെയില്‍വെ ഗാര്‍ഡ് സ്വയം വെടിവെച്ചു മരിച്ചു
പാലക്കാട്: ചിക്കന്‍ഗുനിയ രോഗം വിട്ടുമാറാത്തതിനെ തുടര്‍ന്ന് റെയില്‍വേ സുരക്ഷാ സേനയിലെ കോണ്‍സ്റബിള്‍ ഡ്യൂട്ടിക്കിടെ സ്വയം വെടിവെച്ച് മരിച്ചു.
ചൊവ്വാഴ്ച രാവിലെ ഒലവക്കോട് ജംങ്ഷന്‍ റെയില്‍വേസ്റേഷനിലാണ് സംഭവം നടന്നത്. തമിഴ്നാട് ഈറോഡ് നാടാര്‍മേട് നെഹ്റുജി സ്ട്രീറ്റില്‍ താമസിക്കുന്ന പഴനിവേല്‍ (50) ആണ് ആത്മഹത്യചെയ്തത്.
മൃതദേഹത്തില്‍ നന്ന് ആത്മഹത്യകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിട്ടുമാറാത്ത ചിക്കന്‍ഗുനിയ രോഗമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പില്‍ പറയുന്നത്.
ഡ്യൂട്ടിയ്ക്കിടെ പഴനിവേല്‍ ഇരിക്കുകയായിരുന്ന ഗാര്‍ഡ് റൂമില്‍ നിന്ന് വെടിയൊച്ച കേട്ടതിനെത്തുടര്‍ന്നെത്തിയ മറ്റുദ്യോഗസ്ഥരാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അനുവദിച്ച 303 റൈഫിള്‍ ഉപയോഗിച്ച് കസേരയില്‍ ഇരുന്ന നിലയില്‍ താടിയ്ക്കുതാഴെയായാണ് വെടിവെച്ചത്. തമിഴ്നാട് തിരുച്ചിറപ്പള്ളി തിരുനഗര്‍ പൊന്മലപ്പെട്ടി സ്വദേശിയായ ഇയാള്‍ ജോലിസംബന്ധമായാണ് ഈറോഡില്‍ താമസിച്ചിരുന്നത്.


Click it and Unblock the Notifications