മുല്ലപ്പെരിയാര്‍: ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന്് മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിനായി ബുധനാഴ്ച നടക്കുന്ന മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ദില്ലിയ്ക്ക് തിരിച്ചു.
ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനത്തിലാണ് വി.എസ് യാത്രതിരിച്ചത്.
ഈ ചര്‍ച്ചയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിനും തമിഴ്നാടിനുമിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് വി.എസ് പറഞ്ഞു.
ചീഫ് സെക്രട്ടറി ലിസി ജേക്കബ്, നിയമവകുപ്പ് സെക്രട്ടറി പി.എസ് ഗോപിനാഥന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം യാത്ര തിരിച്ചിട്ടുണ്ട്.
കേന്ദ്ര ജലവിഭവ മന്ത്രി സെയ്ഫുദീന്‍ സോസിന്റെ നേതൃത്വത്തിലാണ് ഇരുസംസ്ഥാന മുഖ്യമന്ത്രിമാരും തമ്മില്‍ ചര്‍ച്ചനടക്കുക. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് സംസ്ഥാന ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രനും വകുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം തന്നെ ദില്ലിയ്ക്ക് പോയിരുന്നു.












Click it and Unblock the Notifications