ജോസഫ് കേസ് : ലക്ഷ്മി ഗോപകുമാര്‍ മൊഴി നല്‍കി
ചെന്നൈ: വിമാനയാത്രയ്ക്കിടെ മുന്‍ മന്ത്രി പി.ജെ.ജോസഫ് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ലക്ഷ്മി ഗോപകുമാര്‍ ചെന്നൈ താമ്പരം മജിസ്ട്രേറ്റ് കോടതിയില്‍ ചൊവ്വാഴ്ച മൊഴി നല്‍കി.
രണ്ട് മണിക്കൂറോളം മൊഴിയെടുക്കല്‍ നീണ്ടുനിന്നു. രഹസ്യമായാണ് മൊഴിയെടുത്തത്. ഭര്‍ത്താവ് ഗോപകുമാര്‍, ലക്ഷ്മി സഞ്ചരിച്ചിരുന്ന കിംഗ്ഫിഷര്‍ വിമാനത്തിന്റെ പൈലറ്റ് ഷാജി മാധവന്‍ എന്നിവരുടെയും മൊഴിയെടുത്തു.
കഴിഞ്ഞ ഒക്ടോബറിലാണ് ചെന്നൈ വിമാനത്താവളം പൊലീസില്‍ ലക്ഷ്മി പരാതി നല്‍കിയത്. ലക്ഷ്മി ഗോപകുമാറിന്റെ മൊഴി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് നീങ്ങുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിമാനത്തില്‍ ലക്ഷ്മിയോടൊപ്പം സഞ്ചരിച്ചിരുന്ന മറ്റ് യാത്രക്കാരെയും വിമാന ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്യുും. ഇതിന് ശേഷമായിരിക്കും പി.ജെ. ജോസഫിനെ ചോദ്യചെയ്യുകയെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications